HOME
DETAILS
MAL
അനധികൃത സ്വത്തു സമ്പാദനം: വീരഭദ്രസിങിനെതിരേ സി.ബി.ഐ കുറ്റപത്രം
backup
March 31 2017 | 19:03 PM
ധര്‍മശാല: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിനെതിരേ കുറ്റപത്രം. സി.ബി.ഐ പ്രത്യേക കോടതിയാണ് ഇദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമപ്രകാരമാണ് വീരഭദ്രസിങിനെതിരേ കേസെടുത്തിട്ടുള്ളത്. വീരഭദ്രസിങിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെ കുറ്റപത്രത്തില്‍ ഒന്‍പതു പേരുണ്ട്.
അതേസമയം തന്നെ അറസ്റ്റ് ചെയ്യുന്നതിന് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ വീരഭദ്രസിങും ഭാര്യയും ഹരജി നല്‍കിയിരുന്നു. ഈ ഹരജി തള്ളിയതിന് പിന്നാലെയാണ് സി.ബി.ഐ കോടതി ഇദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. എല്‍.ഐ.സി എജന്റ് അനന്ത് ചൗഹാനെതിരേയും കേസുണ്ട്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."