കശ്മീരിലെ അക്രമം പാക് പ്രേരണയാല്‍: രാജ്നാഥ്സിങ്
ന്യൂഡല്‍ഹി: പാക് അനുകൂല ഗ്രൂപ്പുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്വാധീനിച്ചതിനാലാണ് സൈന്യത്തിനെതിരേ കശ്മീരി യുവാക്കള്‍ പ്രതിഷേധം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാര്‍ലമെന്റില്‍ കശ്മിരിലെ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പെല്ലറ്റ് ആക്രമണത്തിനെതിരേ കശ്മീരി യുവാക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവരെ പാക് അനുകൂല ഗ്രൂപ്പുകള്‍ സ്വാധീനിക്കുന്നു. പാക് അനുകൂല ഗ്രൂപ്പുകള്‍ ഇന്ത്യക്കെതിരേ ആക്രമണം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്. പാകിസ്താന് ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാനാണ് ശ്രിക്കുന്നത്. ഇതു മനസിലാക്കി കശ്മീരി യുവാക്കള്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരേ സൈന്യം പോരാട്ടം നടത്തുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."