സെപ്റ്റംബര്‍ രണ്ടിലെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും
തിരുവനന്തപുരം: സെപ്റ്റംബര്‍ രണ്ടിലെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാന്‍ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനം. ബി.ടി.ആര്‍ ഭവനില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
വിലക്കയറ്റം തടയുക, തൊഴിലവസരം സംരക്ഷിക്കുക, കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, സാമൂഹ്യ സേവന പദ്ധതികള്‍ ഉറപ്പാക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ രാജ്യത്തെ വലിയ കുഴപ്പത്തിലേക്കാണ് നയിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. രണ്ടു വര്‍ഷത്തെ മോദി ഭരണത്തിന്റെ നേട്ടം ചിത്രീകരിക്കാന്‍ കൃത്രിമ കണക്കുകളാണ് സൃഷ്ടിക്കുന്നതെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികളാകെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി ശങ്കരദാസ്, അധ്യാപക സര്‍വിസ് സംഘടനാ സമര സമിതി കണ്‍വീനര്‍ എസ്. വിജയകുമാരന്‍ നായര്‍, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി പി.എച്ച്.എം ഇസ്മയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."