HOME
DETAILS

ശുചീകരണം സുരക്ഷയില്ലാതെ കൈയുറകള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ നടപടിയില്ല

  
backup
April 03, 2020 | 2:17 AM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86
 
 
കൊച്ചി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളില്ലാതെ. കൊവിഡ്-19 രോഗവ്യാപനം തടയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയ്ക്ക് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. 
നഗരസഭകളിലും പഞ്ചായത്തുകളിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശുചീകരണ ജോലികള്‍ ഊര്‍ജ്ജിതമാക്കിയിട്ടും ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് രോഗവ്യാപന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
സാധാരണയായി മാലിന്യങ്ങള്‍ ശേഖരിക്കുന്ന ജീവനക്കാര്‍ക്ക് കൈയുറകളും കാലുറകളും നല്‍കാറുണ്ട്. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും ലഭ്യമാക്കേണ്ടതുണ്ടെങ്കിലും മിക്കവാറും തദ്ദേശസ്ഥാപനങ്ങളിലും ഇവ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശം നല്‍കാനും സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 
സാധാരണഗതിയില്‍ തന്നെ വിവിധ സാംക്രമിക രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരാണ് ശുചീകരണ തൊഴിലാളികള്‍. 
ഇവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ത്വക്ക് രോഗങ്ങളും വ്യാപകമായി കണ്ടു വരുന്നതായി പഠനങ്ങളുമുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളില്‍ ഓഫിസുകളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മാത്രമാണ് ശുചീകരണ തൊഴിലാളികള്‍ക്കായി ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  5 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  5 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  5 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  5 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  5 days ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  5 days ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  5 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  5 days ago