മംഗളത്തിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദശകലങ്ങള്‍ അടങ്ങിയ വാര്‍ത്ത അവഹേളിക്കുന്നതാണെന്ന് ചൂണ്ടികാട്ടി വനിത മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മംഗളം ചാനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഫോണ്‍ സംഭാഷണത്തിന് മാധ്യമ പ്രവര്‍ത്തക സ്വയം തയാറാകുകയായിരുന്നുവെന്ന ചാനല്‍ മേധാവിയുടെ പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തിലായിരുന്നു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ മാര്‍ച്ച്. നിരവധി വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മാപ്പ് വേണ്ട, മാന്യത മതി, വനിതാ മാധ്യമ പ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു തുടങ്ങിയ പോസ്റ്ററുകള്‍ കൈയിലേന്തിയായിരുന്നു പ്രകടനം. മംഗളത്തിന്റെ ഫോണ്‍കെണി വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വനിത മാധ്യമ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ ക്യാംപയിനും സജീവമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."