HOME
DETAILS
MAL
വാഹന പണിമുടക്ക് ഭാഗികം
backup
March 31 2017 | 19:03 PM
തിരുവനന്തപുരം: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത വാഹന പണിമുടക്ക് ഭാഗികമെങ്കിലും ജനജീവിതത്തെ ബാധിച്ചു.
കെ.എസ്.ആര്.ടി.സി ബസുകള്‍ പലയിടങ്ങളിലും സര്‍വിസ് നടത്തി. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ചിലയിടങ്ങളില്‍ ഭാഗികമായി ഓടി. സമരത്തില്‍നിന്ന് ബി.എം.എസ് വിട്ടുനിന്നിരുന്നു. രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനടുത്ത് സമരാനുകൂലികള്‍ ഓട്ടോറിക്ഷകളും ടാക്സികളും തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. നാല് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. നഗരത്തില്‍ കാറില്‍ യാത്രചെയ്ത പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബാംഗങ്ങളെ സമരാനുകൂലികള്‍ ആക്രമിച്ചു. പിന്നീട് പൊലിസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."