21-ാം വയസില്‍ അവര്‍ ഒരു മെയ്യോടെ യാത്രയായി
ദൊദോമ: ശസ്ത്രക്രിയയിലൂടെ വേര്‍പിരിയാന്‍ വിസമ്മതിച്ച ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളായ മരിയയും കൊണ്‍സോലാട്ടയും 21-ാം വയസില്‍ മരണത്തിനു കീഴടങ്ങി. ശ്വസനവുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടര്‍ന്നാണ് ഇരുവരും പ്രാദേശിക ആശുപത്രിയില്‍ മരിച്ചത്.
പൊക്കിള്‍ക്കൊടിക്കു താഴെ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു മരിയയും കൊണ്‍സോലാട്ടയും. രണ്ട് വ്യത്യസ്ത ഹൃദയവും തലയും കൈകളുമുണ്ടെങ്കിലും കരള്‍, ശ്വാസകോശം തുടങ്ങിയ ഏതാനും അവയവങ്ങള്‍ പരസ്പരം പങ്കിട്ടെടുത്തിരിക്കുകയായിരുന്നു. സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അധ്യാപകരായി മാറണമെന്ന് കഴിഞ്ഞ വര്‍ഷം ബി.ബി.സി നടത്തിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു. പ്രോജക്ടറും കംപ്യൂട്ടറും ഉപയോഗിച്ച് തങ്ങള്‍ അധ്യാപനം നടത്തുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഒരു ദിവസം തങ്ങള്‍ക്ക് യോജിച്ച പുരുഷന്മാരെ കണ്ടെത്തി വിവാഹം കഴിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഇവര്‍ ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു.
മരിയയുടെയും കൊണ്‍സോലാട്ടയുടെയും ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. തുടര്‍ന്ന് മരിയ കൊണ്‍സോലാട്ട കത്തോലിക്കാ ചാരിറ്റി സംഘടന ഇവരെ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് ഇരുവരും സംഘടനയുടെ പേര് സ്വന്തമാക്കിയത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ ധനസഹായത്തോടെയായിരുന്നു വിദ്യാഭ്യാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."