HOME
DETAILS
MAL
നിയമലംഘനം തുടരുന്നു; ഇന്നലെ അറസ്റ്റിലായത് 1,570 പേര്
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ഇതുവരെ 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലും അനാവശ്യമായി ഇറങ്ങിനടക്കുകയും കൂട്ടം കൂടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിനാലാണ് നടപടി കര്‍ക്കശമാക്കിയതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചവ്യാധി നിരോധനനിയമം ഉള്‍പ്പടെ 1699 പേര്‍ക്കെതിരേ കേസെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്നലെ 1570 പേര് അറസ്റ്റിലാകുകയും 1205 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."