HOME
DETAILS

സംസ്ഥാന പ്രസിഡന്റിനെതിരേ പടയൊരുക്കം; കര്‍ണാടക ബി.ജെ.പിയില്‍ കടുത്ത പ്രതിസന്ധി

  
backup
July 03 2016 | 04:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

ബംഗളൂരു: ബി.ജെ.പി കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായഭിന്നത രൂക്ഷം. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എത്ര ഉന്നതനായ നേതാവായാലും വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ രംഗത്തെത്തി. യെദിയൂരപ്പ സ്വീകരിക്കുന്ന നിലപാടിനോട് അതൃപ്തിയുള്ള ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി ഭാരവാഹികളും ശക്തമായ പ്രതിഷേധവുമായി എത്തിയതോടെയാണ് കര്‍ണാടകത്തില്‍ ബി.ജെ.പി വലിയ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്.

കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ നേതൃത്വത്തിലാണ് വിമത നീക്കം ശക്തമായത്. മുതിര്‍ന്ന നേതാവ് പി മുരളീധര റാവു, കേന്ദ്ര മന്ത്രിമാരായ അനന്തകുമാര്‍, സദാനന്ദ ഗൗഡ, സിദ്ധേശ്വര, മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജഗദീഷ് ഷെട്ടാര്‍ എന്നിവരുമായി ഈശ്വരപ്പ നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചതും സംസ്ഥാനത്തെ ബി.ജെ.പിയില്‍ രൂപം കൊണ്ട പ്രതിസന്ധിയെ ശക്തിപ്പെടുത്തുകയാണ്.

യെദിയൂരപ്പയ്ക്ക് താത്പര്യമുള്ളവരെ സംസ്ഥാന കോര്‍ കമ്മിറ്റിയിലേയ്ക്ക് നിയമിക്കുന്നതാണ് പാര്‍ട്ടിയില്‍ ഈശ്വരപ്പയുടെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗത്തേയും പ്രകോപിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പ്രസിഡന്റ് നിരസിക്കുകയാണെന്നും പ്രസിഡന്റിന്റെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യെദിയൂരപ്പയുമായി യോജിച്ചു പോകാന്‍ കഴിയാത്ത നേതാക്കളുടെ അടിയന്തര യോഗം ഈശ്വരപ്പയുടെ നേതൃത്വത്തില്‍ വിളിച്ചിരുന്നു. പാര്‍ട്ടിയോട് കൂറുള്ളവരെ സംഘടിപ്പിക്കുന്നതിനാണ് യോഗം വിളിച്ചതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് ഈശ്വരപ്പ പ്രതികരിച്ചു.

എതിര്‍ വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ യെദിയൂരപ്പ കോര്‍ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് എല്ലാവരും കൂടിയാലോചിച്ച് തീരുമാനിച്ചതായിരുന്നുവെന്നു വ്യക്തമാക്കി.

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന യെദിയൂരപ്പ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആരുടേയും പേരെടുത്തു പറയാതെ മുന്നറിയിപ്പ് നല്‍കി. ചെറിയ ചില പ്രശ്‌നങ്ങളെ പെരുപ്പിച്ചുകാട്ടി കോണ്‍ഗ്രസിനും ജനതാദളിനും മുന്നില്‍ പാര്‍ട്ടിക്കെതിരായ വികാരം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിയ്ക്കുന്നതെന്ന് യെദിയൂരപ്പ ആരോപിച്ചു. സംയുക്തമായി മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും അതിനുവേണ്ടി പ്രവര്‍ത്തകരെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  14 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago