HOME
DETAILS
MAL
സി.ബി.എസ്.ഇ സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സ് വിഷയം ആരംഭിക്കും
backup
April 03 2020 | 02:04 AM
സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ സി.ബി.എസ്.ഇ 2020-21 അധ്യയന വര്‍ഷത്തില്‍ ' അപ്ലൈഡ് മാത്തമാറ്റിക്‌സ്' വിഷയം ആരംഭിക്കും. നിലവിലുള്ള മാത്തമാറ്റിക്‌സ് വിഷയത്തിന് പുറമെയാണ് അപ്ലൈഡ് മാത്തമാറ്റിക്‌സ് പേപ്പര്‍ അവതരിപ്പിക്കുന്നത്.
ആദ്യം 11-ാം ക്ലാസില്‍ ആരംഭിക്കുന്ന വിഷയം തൊട്ടടുത്ത വര്‍ഷം മുതല്‍ 12ാം ക്ലാസിലും ഉണ്ടാകും.
വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്ക് അനുസരിച്ച് രണ്ട് മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് പഠിക്കാം.
12ാം ക്ലാസിന് ശേഷം യൂനിവേഴ്‌സിറ്റി തലത്തില്‍ മാത്‌സ് പ്രധാനവിഷയമായി പഠിക്കാനോ, എന്‍ജിനിയറിങ് പഠനത്തിനോ ആഗ്രഹിക്കുന്നവര്‍ 11ാം ക്ലാസില്‍ നിലവിലെ മാത്തമാറ്റിക്‌സ് തന്നെ തെരഞ്ഞെടുക്കണം.
നിലവിലെ മാത്തമാറ്റിക്‌സ് വിഷയം സയന്‍സ് വിഷയങ്ങളോട് യോജിച്ച് നില്‍ക്കുന്നതാണെന്നും സാമ്പത്തിക ശാസ്ത്ര വിഷയങ്ങളുമായി ഇടപഴകുന്നില്ലെന്നുമാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.
'അപ്ലൈഡ് മാത്തമാറ്റിക്‌സ് ' എന്ന പുതിയ പേപ്പര്‍ വിവിധ മേഖലകളിലെ ഗണിതത്തിന്റെ പ്രായോഗിക പ്രയോഗം വിദ്യാര്‍ഥികളെ പഠിപ്പിക്കും.
നൈപുണ്യ വിഷയമായാണ് പുതിയ മാത്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിമര്‍ശനാത്മക ചിന്ത, പ്രശ്‌ന പരിഹാരം, ലോജിക്കല്‍ റീസണിങ്, ഗണിതശാസ്ത്ര ചിന്ത തുടങ്ങിയവയില്‍ കഴിവ് വര്‍ധിപ്പിക്കാനാകുമെന്നു സി.ബി.എസ്.ഇ വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ 10ാം ക്ലാസില്‍ മാത്‌സ് വിഷയം ബേസിക് മാത്‌സ്, സ്റ്റാന്റേര്‍ഡ് മാത്‌സ് എന്നിങ്ങനെ രണ്ട് പേപ്പറാക്കിയിരുന്നു. മാത്‌സ് പഠനം കടുകട്ടിയായി കാണുകയും തുടര്‍പഠനത്തിന് മാത്‌സ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കുമാണ് പത്തില്‍ ബേസിക് മാത്‌സ് അവതരിപ്പിച്ചത്.
എന്നാല്‍ പത്തില്‍ ബേസിക് മാത്‌സ് പഠിച്ചവര്‍ക്ക് പതിനൊന്നാം ക്ലാസില്‍ പുതിയ ' അപ്ലൈഡ് മാത്തമാറ്റിക്‌സ് ' തെരഞ്ഞെടുക്കാനാകുമെന്ന് സി.ബി.എസ്.ഇ സര്‍ക്കുലര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."