HOME
DETAILS
MAL
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡു അനുവദിച്ചു
backup
April 03 2020 | 02:04 AM
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പദ്ധതി വിഹിതമായി വകയിരുത്തിയിട്ടുള്ള തുകയുടെ ഒന്നാം ഗഡു അനുവദിച്ചു.
ആകെ വകയിരുത്തിയിട്ടുള്ള 7158 കോടി രൂപയുടെ ഒന്നാം ഗഡുവായി 1646.28 കോടി രൂപ അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്.
പൊതു വിഹിതമായി 1178.20 കോടിയും പ്രത്യേക പദ്ധതി വിഹിതമായി 407.05 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ വകയിരുത്തിയിട്ടുള്ള 2943.82 രൂപയുടെ ഒന്നാം ഗഡുവായി റോഡ് മെയിന്റനന്‍സ് ഇനത്തില്‍ 686.89 കോടി രൂപയും റോഡിതര മെയിന്റനന്‍സ് ഫണ്ടായി 294.38 കോടി രൂപയും അനുവദിച്ചു.പൊതു ഉപയോഗ ഫണ്ടിനത്തില്‍ വകയിരുത്തിയിട്ടുള്ള 1717.23 കോടി രൂപയില്‍ ഒന്നാം ഗഡുവായി 138.29 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 2019-20 വര്‍ഷത്തെ കുടിശിക ബില്‍ തുക നല്‍കുന്നതിനും കോവിഡ് 19 പ്രതിരോധ പരിരക്ഷാ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിനുള്ള നിര്‍ദേശം ഇതിനകം തന്നെ സര്‍ക്കാര്‍ നല്‍കിയിരുന്നു.
മാത്രമല്ല ആദ്യ ഗഡു തുക ഉപയോഗിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിട്ടുള്ള കാര്‍ഷിക മേഖലയിലടക്കമുള്ള പ്രോജക്ടകള്‍ നടപ്പിലാക്കുന്നതിനും മറ്റ് അനിവാര്യ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."