HOME
DETAILS
MAL
പൊതുമാപ്പ്: ഇന്ത്യക്കാരുടെ മടക്കം അഞ്ചു മുതല്‍
backup
March 31 2017 | 19:03 PM
ജിദ്ദ: പൊതുമാപ്പ് ലഭിച്ച പ്രവാസികള്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ഇതിനകം 15 മലയാളികള്‍ വിവിധ ജവാസാത്ത് കേന്ദ്രങ്ങളിലെത്തി. ആയിരത്തോളം ഇന്ത്യക്കാരുടെ മടക്കം ഈ മാസം അഞ്ചു മുതല്‍ തുടങ്ങും. ഇന്ത്യന്‍ എംബസിയില്‍ 615 പേര് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായും ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അറിയിച്ചു.
എംബസിയിലെത്തിയാല്‍ അരമണിക്കൂറിനകം നടപടികള്‍ പൂര്‍ത്തീകരിക്കാം. എംബസി ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ 30ഓളം വളണ്ടിയര്‍മാര്‍ സേവനത്തിനുണ്ട്.
രാവിലെ ഏഴര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. 22 കൗണ്ടറുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."