വാങ്ങല്‍ നികുതിയുടെ പേരില്‍ സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന്
ആലപ്പുഴ: 2006 മുതല്‍ സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച കോമ്പൗണ്ടിങ് നിയമമനുസരിച്ചാണ് വില്‍പന, വാങ്ങല്‍ തുകയുടെ നികുതിയടച്ച് വരുന്നത്. 2013 ബജറ്റില്‍ നിയമത്തില്‍ ചേര്‍ക്കേണ്ട വാങ്ങല്‍ എന്ന വാക്ക് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം ചേര്‍ക്കാതെ പോയി.
അതിന്റെ പേരില്‍ അന്ന് മുതല്‍ ഇതുവരെയുള്ള വാങ്ങല്‍ നികുതി പ്രത്യേകമായി നിശ്ചയിച്ച് ഭീമമായ തുക നികുതിയായി വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
വിഷയത്തില്‍ ഉടനടി പരിഹാരം കാണണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പരിഹാരമാര്‍ഗം ഉണ്ടായില്ലങ്കില്‍ സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായ് മുമ്പോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. വി.സബില്‍ രാജ് അധ്യക്ഷത വഹിച്ചു.
ജേക്കബ് ജോണ്‍, സജു പാര്‍ത്ഥസാരഥി ,കെ.എസ്.മുഹമ്മദ്,വര്‍ഗ്ഗീസ് വല്ല്യാക്കല്‍, ബാബുജി ജയ്ഹിന്ദ്, ആര്‍.സുഭാഷ്, തോമസ് കണ്ടഞ്ചേരി ,പ്രതാപന്‍ സൂര്യാലയം,യു.സി.ഷാജി, പി.സി.ഗോപാലകൃഷ്ണന്‍, ഐ.ഹലീല്‍, അബ്ദുള്‍ റഷീദ്, മുജീബ് റഹ്മാന്‍, എ.വി.ജെ. മണി, സുനീര്‍ ഇസ്മയില്‍, നസീര്‍ പുന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."