HOME
DETAILS
MAL
കണ്‍സ്യൂമര്‍ഫെഡിനെ തേടി ഓര്‍ഡര്‍ പ്രവാഹം
backup
April 03 2020 | 02:04 AM
മഞ്ചേരി: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് നടപ്പാക്കിയ ഹോം ഡെലിവറി സംവിധാനത്തിന് മികച്ച പ്രതികരണം. നിരവധി പേരാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്. ദിവസവും അയ്യായിരത്തോളം ഓര്‍ഡറുകളാണ് ലഭിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ഫെഡ് എം.ഡി മുഹമ്മദ് റഫീഖ് ഐ.പി.എസ് പറഞ്ഞു.
കഴിഞ്ഞ 20നാണ് തിരുവനന്തപുരത്ത് ഹോം ഡെലിവറി സംവിധാനം ആരംഭിച്ചത്. 11 ദിവസത്തിനകം 11 ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ പദ്ധതി ആരംഭിക്കാനായിട്ടില്ല.
ഈ മൂന്നിടങ്ങളിലും കണ്‍സ്യൂമര്‍ഫെഡിന് ജില്ലാ ഓഫിസ് ഇല്ലാത്തത് ഹോം ഡെലിവറി ആരംഭിക്കുന്നതിന് തടസമായി.
കണ്ണൂര്‍, കോഴിക്കോട്, കോട്ടയം റീജ്യണല്‍ ഓഫിസുകള്‍ക്ക് കീഴിലാണ് കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം.
പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇവിടങ്ങളിലും ഹോം ഡെലിവറി ആരംഭിക്കാനുള്ള ശ്രമത്തിലാണ് കണ്‍സ്യൂമര്‍ഫെഡ്.
ഹോം ഡെലിവറി സംവിധാനത്തിന് ഏര്‍പ്പെടുത്തിയ മൊബൈല്‍ നമ്പറില്‍ വിളിക്കുകയോ വാട്‌സ് ആപ്പില്‍ ബന്ധപ്പെടുകയോ ചെയ്യാം.
ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അളവുതൂക്ക വിവരങ്ങളും അയച്ചുകൊടുത്താല്‍ 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തും. കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനങ്ങള്‍ക്ക് പുറമെ ഇരുചക്ര വാഹനവും കാറുകളും ഉപയോഗിച്ചാണ് സര്‍വിസ് നടത്തുന്നത്.
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ നിരക്കാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. ഡെലിവറി ചാര്‍ജില്ല. സുരക്ഷ പരിഗണിച്ച് സൈ്വപ്പ് മെഷീന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം ജില്ലയില്‍നിന്നാണ് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പറഞ്ഞു. 800 ലധികം പേരാണ് ഓരോ ദിവസവും സേവനം ആവശ്യപ്പെടുന്നത്.
350 ആളുകള്‍ക്കു വരെയാണ് തിരുവനന്തപുരത്ത് അവശ്യ വസ്തുക്കള്‍ എത്തിക്കാനാകുന്നത്. എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിലും കൂടുതല്‍ പേര്‍ ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്.
സംസ്ഥാനത്തെ 11 റീജ്യണല്‍ ഓഫിസുകള്‍ക്കുമാണ് അതാത് ജില്ലകളുടെ ചുമതല. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം അവസാനിക്കുന്നത് വരെയാകും ഹോം ഡെലിവറി സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."