HOME
DETAILS

കൊവിഡ് പ്രതിരോധം: ഫീല്‍ഡ് അസിസ്റ്റന്റുമാരെ ജെ.എച്ച്.ഐമാരാക്കണമെന്ന് ആവശ്യം

  
backup
April 03 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%ab%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1
 
 
 
 
തളിപ്പറമ്പ്: കൊവിഡ് വ്യാപനം തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരാന്‍ ആരോഗ്യവകുപ്പ് അടിയന്തരമായി 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാനുള്ള തീരുമാനം നടപ്പാക്കുമ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിങ് ലഭിച്ച് ഫീല്‍ഡ് അസിസ്റ്റന്റ് ജോലി ചെയ്യുന്നവരെ പരിഗണിക്കണമെന്ന ആവശ്യമുയരുന്നു.
ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകളില്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജോലിചെയ്യുന്ന 100ഓളം പേരെ നിര്‍ബന്ധമായും തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. 2010 മുതല്‍ ജോലിയിലുള്ള ഇവരുടെ ശരിയായ തസ്തിക ജെ.എച്ച്.ഐമാരുടെതാണ്. ഈ തസ്തികയിലുള്ള ശമ്പളവും ഇവര്‍ കൈപ്പറ്റുന്നുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങി താഴ്ന്ന തസ്തികയിലിലുള്ള ജോലി ചെയ്യുന്നതുമൂലം സര്‍ക്കാരിനു വന്‍ സാമ്പത്തിക നഷ്ടമാണ് ഓരോവര്‍ഷവും ഉണ്ടാകുന്നത്. ശമ്പള സ്‌കെയിലില്‍ നാലായിരം രൂപയിലേറെ വ്യത്യാസമുണ്ട്. ഫീല്‍ഡ് അസിസ്റ്റന്റിന് ഒരുവര്‍ഷം ശമ്പളത്തോടെ ട്രെയിനിങ് പൂര്‍ത്തിയാക്കുമ്പോള്‍ ജെ.എച്ച്.ഐയുടെ ഉയര്‍ന്ന ശമ്പളം നല്‍കി ഉത്തരവിറക്കുകയും പിന്നീടു നിയമനം നല്‍കുകയുമാണ് പതിവ്.
എന്നാല്‍ 2009നു ശേഷം ഇതുവരെ ആരെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി നിയമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ ഫീല്‍ഡ് അസിസ്റ്റന്റായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റുകളില്‍ തുടരുകയാണ്. ഫീല്‍ഡ് അസിസ്റ്റന്റിനെക്കാള്‍ ജെ.എച്ച്.ഐ തസ്തികയ്ക്കു ജോലിഭാരം കൂടുതലായതിനാലാണ് ഉയര്‍ന്ന ശമ്പളം വാങ്ങിയിട്ടും ജെ.എച്ച്.ഐ ആയി നിയമനം ലഭിക്കാന്‍ ആരും താല്‍പര്യം കാണിക്കാത്തതെന്നും ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിലെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് 100ഓളം വരുന്ന ഫീല്‍ഡ് അസിസ്റ്റന്റുമാരെ ജെ.എച്ച്.ഐമാരായി നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന പൊതുആവശ്യമാണ് ഉയരുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago