HOME
DETAILS
MAL
ട്രംപിനെ തള്ളി ഇറാനും
backup
April 03 2020 | 03:04 AM
തെഹ്റാന്: കൊവിഡ് ബാധയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും വന്‍ പ്രതിസന്ധി നേരിടുമ്പോഴും ആരോപണ-പ്രത്യാരോപണങ്ങളുമായി ഇറാനും അമേരിക്കയും. ഇറാഖിലെ തങ്ങളുടെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന് പദ്ധതിയിടുന്നെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, അമേരിക്ക ചെയ്യുന്ന അത്തരം പണികള്‍ തങ്ങള്‍ ചെയ്യാറില്ലെന്ന മറുപടിയുമായി ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ഷെരീഫും രംഗത്തെത്തി.
തങ്ങളുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങള്‍ സ്വയംരക്ഷയ്ക്കായേ ആയുധങ്ങള്‍ ഉപയോഗിക്കൂവെന്നും നിങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു ഇറാന്റെ മറുപടി. ഇറാന് സൈനിക മേധാവി ഖാസിം സുലൈമാനി ഇറാഖില്‍വച്ച് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടന്നിരുന്നു. കൊവിഡിനെ മറികടക്കുന്നതിനു തങ്ങള്‍ സഹായിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം ഇറാന് പുച്ഛിച്ചു തള്ളുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."