HOME
DETAILS

വ്യാജവാര്‍ത്ത തടയാന്‍  കര്‍ശന നടപടി വേണമെന്ന് കേന്ദ്രം

  
backup
April 03 2020 | 03:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95
 
 
 
 
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ബാധ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. വാര്‍ത്തകളുടെ നിജസ്ഥിതി സാധാരണക്കാര്‍ക്ക് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റ് തയാറാക്കും. സമാനമായ സംവിധാനം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്കുമാര്‍ ഭല്ല കത്തില്‍ നിര്‍ദേശിച്ചു.
കുടിയേറ്റത്തൊഴിലാളികള്‍ പലായനം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കത്തെഴുതിയിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതു കൊണ്ടാണ് ഡല്‍ഹിയുള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ആഹാരം, വൈദ്യ സഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago