രോഗികളെ ബന്ദികളാക്കിയുള്ള സമരം പ്രതിഷേധാര്‍ഹം
തിരുവനന്തപുരം: വേതന വ്യവസ്ഥകളുടെ പേരില്‍ തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍ ചില സംഘടനകള്‍ രോഗികളെ ബന്ദികളാക്കി നടത്തിയ സമരം പ്രതിഷേധാര്‍ഹമാണെന്ന് ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കേരള സംസ്ഥാന ഘടകം പ്രസ്താവിച്ചു.
ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഒ.പി.കള്‍ അടച്ചിട്ടുകൊണ്ട് തിങ്കളാഴ്ച നടത്തുന്ന സമരം ചെറുത്തുനില്‍പ്പിന്റെ സ്വാഭാവിക പരിണാമമാണ്. ആശുപത്രി മേഖല സംഘര്‍ഷ ഭരിതമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കേണ്ടതാണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന വേതനം സംബന്ധിച്ച ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ദശാബ്ദങ്ങളായി ആരോഗ്യരംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പലപ്പോഴും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമരകലുഷിതമാക്കുന്നത്. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടക്കുന്ന ആശുപത്രികളുടെ പ്രതിഷേധത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ കേരള സംസ്ഥാന ഘടകം അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സംസ്ഥാതലത്തില്‍ ഏകോപന സമിതി രൂപീകരിച്ച് അനാവശ്യ സമരങ്ങളെ നേരിടുമെന്ന് ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്മാന് ഡോ. എ.വി ജയകൃഷ്ണനും സെക്രട്ടറി ഡോ. ദീപക് ജോസഫ് ചാഴിക്കാടനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."