HOME
DETAILS
MAL
ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു
backup
March 31 2017 | 19:03 PM
അങ്കമാലി: നഗരസഭ ജനികീയാസൂത്രണം വഴി 24 ാം വാര്‍ഡില്‍ മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, പുലോസന്‍, മുട്ട വരിക്ക പ്ലാവ്, പാഷന്‍ഫ്രൂട് തുടങ്ങിയ അഞ്ചിനം ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്തു. അത്യുല്‍പാദന ശേഷിയുളള ഈ തൈകള്‍ക്കൊപ്പം 10 കിലോ ജൈവ വളവും വിതരണം ചെയ്തു . ഫല വൃക്ഷ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി എന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബാസ്റ്റിന്‍ ഡി. പാറക്കല്‍ പറഞ്ഞു .
അങ്കമാലി കൃഷി ഭവന്‍ ഓഫീസര്‍ ജോയി ,അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് അസിസ്റ്റന്റ് നികേഷ് , റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ്, മാര്‍ട്ടിന്‍ പോള്‍ , ബേബി വര്‍ഗീസ് , ജോജി ഡി.പാറക്കല്‍, ജോര്‍ജ്ജ് ജെ.കോട്ടക്കല്‍, ക്രിസ്റ്റഫര്‍ പഞ്ഞിക്കാരന്‍, ജോര്‍ജ്ജ് മൂഞ്ഞേലി, മാര്‍ട്ടിന്‍ പണ്ടേക്കാട് എന്നിവര്‍ പ്രസംഗിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."