വഴിതേടി അധികൃതര്‍
മാഡ്രിഡ്: കൊവിഡ് 19 കാരണം നിര്‍ത്തിവെച്ച ലാലിഗ ടൂര്‍ണമെന്റ് നടത്തുന്നതിന് വഴി തേടി സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്. നിലവിലെ സാഹചര്യത്തില്‍ ലാലിഗ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സ്പെയിനില്‍ എല്ലാ കായിക മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തണമെന്ന് മന്ത്രാലയം ഉത്തരവിട്ടത്.
അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതിനെ കുറിച്ചാണ് ലാലിഗ അധികൃതര്‍ ആലോചിക്കുന്നത്. മത്സരം വീണ്ടും തുടങ്ങുമെന്ന് പറയുമ്പോളും ഏത് രീതിയിലാണ് മത്സരം തുടങ്ങുകയെന്ന കാര്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണ് അധികൃതര്‍. ചാംപ്യന്സ്ലീഗിലെ വലന്‍സിയ - അറ്റ്ലാന്റ മത്സരത്തിന് ശേഷമായിരുന്നു സ്പെയിനില്‍ കൊവിഡ് വ്യാപിച്ചത്.
ഇതിന് ശേഷം വലന്‍സിയ താരങ്ങളെയെല്ലാം നിരീക്ഷിച്ചെങ്കിലും ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നീ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുകയാണെങ്കിലും അതിന് സ്റ്റേഡിയം തുറക്കുന്നതിന് അധികൃതരുടെ അനുമതി ലഭിക്കുകയും വേണം. എന്തായാലും രണ്ടാഴ്ചക്കുള്ളില്‍ ലാലിഗയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കാണാനാകുമെന്നാണ് ലാലിഗ അധികൃതരുടെ വിശ്വാസം. അതേ സമയം ബാഴ്സലോണ സീസണ് പുനരാരംഭിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ പുറത്തിറക്കി.
ഒരാഴ്ച ഒറ്റക്ക് പരിശീലനം നടത്തണം. പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ടീമിനൊപ്പം ചേരാം എന്നാണ് പുതിയ നിര്‍ദേശം. 15 ദിവസമെങ്കിലും ടീമുകള്‍ ഒരുമിച്ച് പരിശീലനം നടത്തിയതിന് ശേഷമേ സീസണ് തുടങ്ങാന്‍ അനുവദിക്കൂ എന്നും ബാഴ്സലോണയുടെ പ്രോട്ടോക്കോളില്‍ പറയുന്നു.
ലാലിഗ എങ്ങനെയെങ്കിലും തുടങ്ങുമെന്ന തീരുമാനം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് ബാഴ്സലോണ താരങ്ങളോട് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബാഴ്സ താരങ്ങള്‍ക്ക് വീഡിയോ വഴി പരിശീലനം നടത്തുന്നതിനുള്ള സൗകര്യം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."