ഭൂമി കൈയേറ്റത്തിനെതിരേ കര്‍ശന നടപടിയെടുക്കും
പാലക്കാട്: ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത്, വില്ലേജ്, പൊലിസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും യോഗം ജുണ് 15നകം വിളിച്ചു ചേര്‍ക്കാന്‍ ഒറ്റപ്പാലം താലുക്ക് വികസന സമിതി യോഗത്തില്‍ തീരുമാനമായി. കണ്ണിയംപുറത്ത് ജവഹര്‍ നഗറില്‍ പാടത്ത് കെട്ടിയ കമ്പിവേലി പൊളിക്കാന്‍ കലക്ടര്‍ക്ക് കത്ത് നല്‍കും. കരിമ്പുഴയില്‍ നിരഞ്ജന് ഐ.ടി ഐക്കായുള്ള സ്ഥലം ജലസേചന വകുപ്പില്‍നിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ലക്കിടിയില്‍ ലക്ഷം വീടുകള്‍ക്ക് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കാനും അമ്പലപ്പാറ നമ്പിയത്ത്കുന്ന് അങ്കണവാടി കൈയേറിയത് ഒഴിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ വാണിയംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭാസ്കരന് അധ്യക്ഷനായി. തഹസില്‍ദാര്‍ വി. രമേശ്, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര് രഞ്ചിത്ത്, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഷീബ, ലക്കിടിപേരൂര്‍ പ്രസിഡന്റ് ദീപാ നാരായണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."