ക്ഷേത്ര പരിസരത്ത് മദ്യശാല: വിശ്വാസികളോടുള്ള അവഹേളനമെന്ന് കടപ്പാട്ടൂര്‍ ദേവസ്വം
പാലാ: നഗരമധ്യത്തിലെ വിദേശമദ്യ - ചില്ലറ വില്‍പനശാല ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ക്ഷേത്രപരിസരത്ത് സ്ഥാപിക്കാന്‍ നടക്കുന്ന ഗൂഢനീക്കം എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കാന്‍ കടപ്പാട്ടൂര്‍ ദേവസ്വം അടിയന്തരമായി ചേര്‍ന്ന ഭരണസമിതിയോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു.
യോഗത്തില്‍ മീനച്ചില്‍ താലൂക്ക് യൂനിയന്‍ ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളുമായ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍, സെക്രട്ടറി കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍, ഖജാന്‍ജി പി. ഭാസ്‌കരന്‍ നായര്‍, സിജു സി.എസ്, എം.എസ് വിനോദ് കുമാര്‍, പി.കെ സന്തോഷ് കുമാര്‍, സിബി ചെറുകാട്ട്, കെ.എന്‍ ഉണ്ണി കൃഷ്ണന്‍ നായര്‍, പി.എന്‍ പരമേശ്വരന്‍ നായര്‍, സി.ആര്‍ പ്രദീപ് കുമാര്‍, വി.എസ് ശശികുമാര്‍, എം.എന്‍ പ്രഭാകരന്‍ നായര്‍, വി.എസ് വേണുഗോപാല്‍, ജി. ശശികുമാരന്‍ നായര്‍, വിജയദാസന്‍ നായര്‍, പി.ജി ഗോപാലകൃഷ്ണന്‍ നായര്‍, എം.ജി ഗോപാലകൃഷ്ണന്‍ നായര്‍, ദീപു ആര്‍. നായര്‍, കെ.കെ മധുസൂദനന്‍ നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."