ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല: കര്‍ണാടകയ്ക്ക് സുപ്രിംകോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ കര്‍ണാടകയ്ക്ക് സുപ്രിം കോടതിയില്‍ തിരിച്ചടി. കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന് സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രിം കോടതി തള്ളി. ആരോഗ്യമന്ത്രാലയം സെക്രട്ടറിയുമായി കേരള,കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.രോഗികളെ കടത്തിവിടുന്നതിന് വേണ്ടി മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
കേസില്‍ ചൊവ്വാഴ്ച്ച അന്തിമവിധി വരുമെന്നാണു കരുതുന്നത്.വീഡിയോ കോണ്‍ഫന്‍സിംഗ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിച്ചത്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
കാസര്‍കോട് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ കര്‍ണാടക അതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു. 'സേവ് കര്‍ണാടക ഫ്രം പിണറായി' എന്ന ഹാഷ്ടാഗിലായിരുന്നു കട്ടീലിന്റെ ട്വീറ്റ്. കാസര്‍കോട് ജില്ലയിലെ കൊവിഡ് 19 പോസിറ്റീവ് കേസുകളേക്കാള്‍ കുറവാണ് കര്‍ണാടകത്തിലെ പോസിറ്റീവ് കേസുകളെന്നും ഇത്തരമൊരു സന്ദര്‍ഭത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ട്വീറ്റില്‍ പരാമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."