HOME
DETAILS
MAL
തടിയമ്പാട്-ശാന്തിഗ്രാം റോഡിന് 40 ലക്ഷം അനുവദിച്ചു
backup
March 31 2017 | 20:03 PM
ചെറുതോണി: തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം റോഡിന്റെ നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് മുഖേന 40 ലക്ഷം രൂപ കൂടി അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. മെയിന്റനന്‍സിനായി അനുവദിച്ച ഒന്‍പത് ലക്ഷം രൂപക്ക് പുറെമയാണ് ഈ തുക കൂടി അനുവദിച്ചിട്ടുള്ളത്.
കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും കാമാക്ഷിയില്‍ നിന്ന് തടിയമ്പാട്ടേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം കൂടിയാണിത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."