മെഡിക്കല്‍ കോളജില്‍ ഉച്ചഭക്ഷണ വിതരണ പദ്ധതി; 'ഹൃദയപൂര്‍വം' രണ്ടാംവര്‍ഷത്തിലേക്ക്
വണ്ടാനം: മെഡിക്കല്‍ കോളജില്‍ 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍' എന്ന സന്ദേശമുയര്‍ത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന 'ഹൃദയപൂര്‍വം' പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ദിനംപ്രതി 4000 പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. വളണ്ടിയര്‍മാര്‍ വീട് വീടാന്തരം കയറി ഇറങ്ങിയാണ് സുമനസുകളില്‍നിന്നും പൊതിച്ചോറുകള്‍ സ്വീകരിക്കുന്നത്. ഇത് വാഹനങ്ങളില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും വിതരണം ചെയ്യുകയുമാണ് രീതി.
2017 ജൂണ്‍ 30ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ഒരു വര്‍ഷം 14 ലക്ഷത്തില്‍പരം പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പൊതിച്ചോറുകള്‍ നല്‍കുന്നത്. സജിചെറിയാന്‍ എം.എല്‍.എ, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, ചലച്ചിത്ര സംവിധായകന്‍ രഞ്ജി പണിക്കര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശേരി, എ. മഹേന്ദ്രന്‍, എച്ച്. സലാം, പി.പി ചിത്തരഞ്ജന്‍ എന്നിവരും വിവിധ ഘട്ടങ്ങളില്‍ പിന്തുണയുമായെത്തി.
ഒരു വര്‍ഷം തികയുന്ന ഇന്നലെ ആദ്യ പൊതിച്ചോറ് നല്‍കിയത് ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വിനി ആണ്. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് പരിപാടിയിലേക്കെത്തിയത് വീട്ടില്‍ തയാറാക്കിയ 10 പൊതിച്ചോറുമായാണ്. അഡ്വ. മനു സി. പുളിക്കല്‍,അനസ് അലി, ആര്‍. രാഹുല്‍, എച്ച്. സലാം, എ. ഓമനക്കുട്ടന്‍, ലിജിന്‍ കുമാര്‍, ഉദേഷ് യു. കൈമള്‍, പ്രജിത് കാരിക്കല്‍, എം. സജീര്‍, അജ്മല്‍ ഹസന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."