കാലവര്‍ഷമെത്തി: നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷം
ചേര്‍ത്തല: കാലവര്‍ഷം ആരംഭിച്ചതോടുകൂടി നഗരത്തിലെ പല റോഡിലും വെള്ളക്കെട്ട് രൂക്ഷം. കാനകള്‍ വെള്ളം നിറഞ്ഞ് റോഡിലേയ്ക്ക് പരന്നൊഴുകിയതിനാല്‍ നഗരത്തില്‍ പല സ്ഥലത്തും കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ല.
രണ്ട് മാസത്തോളമായി നിര്‍മാണം നടക്കുന്ന ചേര്‍ത്തല- തണ്ണീര്‍മുക്കം റോഡില്‍ ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു മുന്‍വശവും ഗേള്‍സ് ഹൈസ്‌ക്കൂളിന് കിഴക്കുവശമുള്ള റോഡിലുമാണ് വെള്ളക്കെട്ട് അധികമായിട്ടുള്ളത്.
ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കലുങ്കുപണി ആരംഭിച്ചപ്പോള്‍ പല സ്ഥലങ്ങളിലായി കാനബ്ലോക്ക് ചെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
കടകള്‍ക്ക് മുന്നില്‍ വെള്ളക്കെട്ട് ഉണ്ടായ ഉടനെ സ്ഥലത്തെ വ്യാപാരികള്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് നഗരസഭ ജീവനക്കാര്‍ വെള്ളക്കെട്ട് നീക്കം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വിഭാഗത്തിന്റെ കാണയായിട്ടും യാതൊരുവിധ സഹായവും ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്. കാലവര്‍ഷം കനക്കുന്നതോടെ ഇനിയും വെള്ളക്കെട്ട് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മഴ തുടരുന്നതിനാല്‍ നഗരത്തിലെ വെള്ളകെട്ടുകള്‍ ഒഴിവാക്കുന്നതിന് അടിയന്തിരമായി നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."