HOME
DETAILS

കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി യു.എ.ഇ. വിഖായ

  
backup
April 03 2020 | 12:04 PM

wiqaya-in-dubai-skssf1


കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബൈ ഗവണ്‍മെന്റിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ എസ്.കെ. എസ്.എസ്.എഫിന്റെ ഇരുന്നൂറില്‍ പരം വിഖായ വളണ്ടിയര്‍മാര്‍ പങ്കാളികളായി.

വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മത്വാര്‍, സാബില്‍ പാലസ് ഡയറക്ടര്‍ ഹാരിബ് ബിന്‍ സുബ്ഹ് അല്‍ ഫലാസി എന്നിവര്‍ സംസാരിച്ചു. 'ഈ രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമാരോഗ്യങ്ങള്‍ ഉറപ്പ് വരുത്താന്‍ ഇവിടുത്തെ നേതൃത്വവും ഭരണകൂടവും പ്രതിജ്ഞാബദ്ധവും പരിപൂര്‍ണ്ണ സജ്ജവുമാണ്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിഖായ നടത്തുന്ന സേവനങ്ങള്‍ നിങ്ങളിലും കുടുംബത്തിലും നന്മകള്‍ പ്രദാനം ചെയ്യും. നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണ്. നിങ്ങളീ രാജ്യത്തിന് വേണ്ടി ഉത്തരവാദിത്വമേറ്റെടുത്ത പോലെ നിങ്ങള്‍ക്ക് മേല്‍ ഞങ്ങളും കടപ്പെട്ടിരിക്കുന്നു.'

റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്യയുദ്ദീന്‍, അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല പൊയില്‍, എം.എല്‍ മുസ്തഫ ഹാജി കൊരട്ടിക്കര തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ര്വത്വം നല്‍കി.


UAE എസ്.കെ.എസ്.എഫ് പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങള്‍, ദുബൈ സുന്നീ സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് അലി ഹുദവി, നാഷണല്‍ നേതാക്കളായ റസാഖ് വളാഞ്ചേരി, ഹൈദറലി ഹുദവി, ശറഫുദ്ദീന്‍ ഹുദവി, അശ്‌റഫ് ദേശമംഗലം, സി.സി മൊയ്തു, വിഖായ കണ്‍വീനര്‍ ഹസന്‍ രാമന്തളി എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സോണല്‍ നേതാക്കളായ ഹക്കീം ടി.പി.കെ, ജലീല്‍ എടക്കുളം, ശാഹുല്‍ ഹമീദ് ചെമ്പരിക്ക ,ഫാസില്‍ മൊട്ടമ്മല്‍ ,ഹുസൈന്‍ പുറത്തൂര്‍ റാസല്‍ഖൈമ, മുനീര്‍ അജ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago