നാടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
മാവൂര്‍: നിപാ വൈറസ് വ്യാപനപേടിയില്‍ മഴക്കാല രോഗങ്ങളെ മറക്കരുതെന്ന സന്ദേശവുമായി മാവൂര്‍ പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വജാഗ്രതാ സന്ദേശ ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
ഓരോ വാര്‍ഡിലും അതത് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ പൊതു റോഡരികുകളും അങ്ങാടികളും ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. കച്ചവടക്കാരും വിവിധ വ്യാപാരി സംഘടനകളും മത, സാമൂഹിക, രാഷ്ട്രീയ സംഘടനകളും ക്ലബുകളും ശുചീകരണത്തില്‍ പങ്കുചേര്‍ന്നു.
മാവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും കുടുംബശ്രീ ഭാരവാഹികളും ഹരിതസേന വളണ്ടിയര്‍മാരും ബാലസഭാംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച സ്‌ക്വാഡുകളാണ് ഇന്നലെ മുഴുവന്‍ ഗൃഹസന്ദര്‍ശനം നടത്തിയത്.
ഗൃഹസമ്പര്‍ക്ക പരിപാടി ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സന്‍ കെ. കവിതാഭായി ഉദ്ഘാടനം ചെയ്തു. ചെറൂപ്പ ടൗണ്‍ പൊതുശുചീകരണ യജ്ഞത്തിന്ന് മൂന്നാം വാര്‍ഡ് മെംബര്‍ യു.എ ഗഫൂര്‍ നേതൃത്വം നല്‍കി. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.കെ വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അസീസ്, പി. മുനീര്‍, കൃഷ്ണന്‍കുട്ടി, ഹുസൈന്‍, വി.കെ.എ സലാം, ഗിരീഷ്, അന്‍വര്‍, ഹാരിസ്, പി.എം സലിം, തന്‍സീര്‍, അനീജ്, റസാഖ് മുസ്്‌ലിയാര്‍, എം. മുനീര്‍, കെ.എം ബഷീര്‍, വിജയകുമാര്‍ നായര്‍, എ.കെ അബൂബക്കര്‍ സിദ്ദീഖ് സംബന്ധിച്ചു. മാവൂര്‍ ടൗണ്‍, കണ്ണിപറമ്പ്, കുറ്റിക്കടവ്, തെങ്ങിലക്കടവ് തുടങ്ങിയ അങ്ങാടികളും ശുചീകരിച്ചു.
ഫറോക്ക്: രാമനാട്ടുകര നഗരസഭയും വ്യാപാരികളു ചേര്‍ന്ന് നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. നഗരസഭാ അധ്യക്ഷന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ കെ.എം ബഷീര്‍, കെ.എം വിനീത, വി.എം പുഷ്പ, സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അലി പി. ബാവ, പി.എം അജ്മല്‍, പാച്ചീരി സൈതലവി, കെ.പി മുഹമ്മദ് റിയാസ്, പി. ഹബീബ്‌റഹ്മാന്‍, സി. ദേവന്‍, ഇ. ഉണ്ണികൃഷ്ണന്‍, അസ്‌ലം പാണ്ടികശാല, എന്‍. രാജേഷ്, പി. ഷാജി, മുനീര്‍ നേതൃത്വം നല്‍കി.
കുറ്റിക്കാട്ടൂര്‍: മഞ്ഞപിത്തവും പനിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഹരിതം റസിഡന്‍സ് അസോസിയേഷനും പെരുമണ്ണ പഞ്ചായത്ത് മൂന്നാം വാര്‍ഡ് വികസനസമിതിയും സംയുക്തമായി പാറകോട്ട് താഴം പ്രദേശത്ത് ശുചീകരണം നടത്തി. വാര്‍ഡ് മെംബര്‍ കിഴക്കേതൊടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നന്ദന്‍, വാസുദേവന്‍, രാജേഷ്, സലിം ഹാജി, രാധാകൃഷ്ണന്‍, മുഹമ്മദ് പാറക്കോട്ട്താഴം എന്നിവര്‍ നേതൃത്വം നല്‍കി.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാംപുകള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ പ്രദേശത്ത് വലിയ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതുകാരണമാണ് പ്രദേശത്ത് മഞ്ഞപിത്തവും പനിയും പടര്‍ന്നു പിടിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടാന്‍ പറഞ്ഞ ശോഭ ലേബര്‍ ക്യാംപ് അടച്ചുപൂട്ടാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."