'വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു': പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് സഞ്ജയ് റാവത്ത്
ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പതുമിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുകുതിരികളോ, ടോര്‍ച്ചോ,ചിരാതുകളോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊവിഡ്-19 വ്യാപനമത്തിനെതിരേയുള്ള പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്.
പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടമായി റോഡില്‍ ഒത്തുചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നുമാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സര് ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം. സഞ്ജയ് ട്വീറ്റില്‍ കുറിച്ചു.
രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ദീപം പ്രകാശിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്.ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ജനതാ കര്‍ഫ്യൂ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാന്‍ പാത്രം മുട്ടണമെന്ന നിര്‍ദ്ദേശം വിപരീത ഫലമാണുണ്ടാക്കിയത്. ജനങ്ങള്‍ കൂട്ടം കൂട്ടമായി പുറത്തിറങ്ങുകയും കുറേ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."