ബഹ്റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
മനാമ: ബഹ്റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം രാജ്യം വ്യക്തമാക്കി പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് 97 ഇന്ത്യന്‍ പൗരന്മാരുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.
തലേദിവസം 66 വിദേശികളില്‍ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ 29 പേരെയും രോഗ ബാധിതരായി കണ്ടെത്തിയിരുന്നു. അതേസമയം രോഗ ബാധ സ്ഥിരീകരിച്ചവരെല്ലാം സല്‍മാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് കരുതുന്നത്.
ഇവിടെ കമ്പനി അക്കമഡേഷനില്‍ കഴിഞ്ഞിരുന്ന 113 പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്നാണ് കരുതുന്നത്. ഇവരെ കൂടാതെ മറ്റു പ്രവാസി തൊഴിലാളികളിലേക്കോ ഇന്ത്യക്കാരിലേക്കോ രോഗ ബാധ വ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ടു വരെ രാജ്യത്ത് 37,996 പേരിലാണ് കൊവിഡ് പരിശോധന നടന്നത്. ഇതില്‍ 286 പേര് മാത്രമാണിപ്പോള്‍ രോഗബാധിതരായുള്ളത്. ഇവരില്‍ 283 പേരും പ്രതിരോധ ശേഷി വീണ്ടെടുക്കുമെന്ന പ്രതീക്ഷയുണ്ട്. 3 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. അതേസമയം 382 പേര് ഇതിനകം രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."