കലക്ടറേറ്റ് ഉപരോധം: മുന്‍ എം.എല്‍.എക്കും മുന്‍ ജില്ലാ സെക്രട്ടറിക്കും അറസ്റ്റു വാറണ്ട്
കാസര്‍കോട്: കലക്ടറേറ്റിനു മുന്നില്‍ ഉപരോധസമരം നടത്തിയ കേസില്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്ന മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, സി.പി.എം മുന്‍ ജില്ലാസെക്രട്ടറി എ.കെ നാരായണന് എന്നിവര്‍ക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
2014 സെപ്റ്റംബര്‍ 26ന് സി.പി.എം നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ വിലക്കയറ്റത്തിനെതിരേ ഉപരോധസമരം നടത്തിയിരുന്നു.
കലക്ടറേറ്റിനു മുന്നിലെ റോഡും വഴികളുമെല്ലാം അടച്ചുള്ള സമരം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെത്തുടര്‍ന്നാണ് അന്ന് വിദ്യാനഗര്‍ പൊലിസ് ഇവര്‍ക്കെതിരേ കേസ് എടുത്തത്.
സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ ആറായിരം പേര്‍ക്കെതിരേയാണ് അന്ന് കേസെടുത്തത്. ഇതില്‍ തിരിച്ചറിഞ്ഞ നേതാക്കളടക്കം 10പേരെ പ്രതിചേര്‍ത്ത് പിന്നീട് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ കേസിന്റെ വിചാരണാ വേളയില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഇരുവര്‍ക്കുമെതിരേ കഴിഞ്ഞ ദിവസം കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."