കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പെണ്‍കുട്ടി മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
പോത്തന്‍കോട്: കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പെണ്‍കുട്ടി മരിച്ചു. അമ്മക്ക് ഗുരുതരമായി പരുക്കേറ്റു.
പൗഡിക്കോണം മേലെമുക്ക് ഗിരി നിവാസില്‍ ലക്ഷ്മി. പി. പിള്ള (16)യാണ് മരിച്ചത്.മാതാവ് സിന്ധുവിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോട് കൂടി ഞാണ്ടൂര്‍ക്കോണം പുതു കുന്നു പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം.
സിന്ധുവും മകളും സ്കൂട്ടറില്‍ ചിറയിന്‍കീഴുള്ള ബന്ധു വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പുറകിലൂടെ വന്ന കെ.എസ്.ആര്.ടിസി ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിനു പുറകിലിരുന്ന ലക്ഷ്മി ബസിന്റെ അടിയിലേക്കു തെറിച്ചു വീണു. ഇരുവരെയും നാട്ടുകാര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ലക്ഷ്മി മരിച്ചിരുന്നു.
പരേതനായ പദ്മനാഭ പിള്ളയാണ് പിതാവ് . സഹോദരന് കാര്‍ത്തിക്. ലക്ഷ്മി ചെങ്കോട്ട് കോണം എസ്.എന്‍.പബ്ലിക്ക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."