പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയുടെ ആദ്യദിനം തന്നെ പ്രക്ഷുബ്ധമായി. കെവിന് വധകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്രക്ഷുബ്ധമായ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കെവിന് കൊലക്കേസില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടിസ് നല്‍കിയത്.
കെവിന് കൊലക്കേസില്‍ പൊലിസിന്റെത് ഗുരുതര വീഴ്ച്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. നീനുവിനെ പൊലിസ് സ്റ്റേഷനകത്തുവച്ചു പിതാവ് ക്രൂരമായി മര്‍ദിച്ചിട്ടും പൊലിസ് നോക്കിനിന്നു. കെവിനെ കൊണ്ടുപോയതും കൊല്ലിച്ചതും സി.പി.എമ്മാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ജൂനിയര്‍ ഡോക്ടറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന് കേസില്‍ പൊലീസിനുണ്ടായത് അസാധാരണ വീഴ്ചയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി പൊലിസിന്റെ സാധാരണ വീഴ്ചയാണിതെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തിന്റെ നോട്ടിസിന് മറുപടി നല്കി. കെവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം സഭയില്‍ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."