എം.ജി സര്‍വകലാശാല (03-07-2016)
ഡിഗ്രി ഏകജാലകം: മൂന്നാം അലോട്ട്മെന്റ് പുനഃക്രമീകരിക്കാം
ജൂലൈ 5ന് നടക്കുന്ന ഡിഗ്രി പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്കു ഇന്നു വൈകിട്ട് അഞ്ചുവരെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം.
ഓഫ് കാംപസ്
പ്രാക്ടിക്കല്‍ പരീക്ഷ
ഓഫ് കാംപസ് ബി.എഫ്.ടി ഒന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍) 2012 മുതലുള്ള അഡ്മിഷന് - സി.ബി.സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററി, 2012ന് മുന്‍പുള്ള അഡ്മിഷന് സപ്ലിമെന്ററിമേഴ്സി ചാന്‍സ് ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ്, തൃശൂര്‍ കുന്നപ്പള്ളി നിര്‍മ്മല കോളജ് ഓഫ് എന്‍ജിനീയറിങ് എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ 7 മുതല്‍ നടത്തും.
വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. അപേക്ഷകര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാള്‍ടിക്കറ്റുമായി രാവിലെ ഒന്‍പതിന് പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
പരീക്ഷാ തിയതി
എട്ടാം സെമസ്റ്റര്‍ ബി.എച്ച്.എം (2012 അഡ്മിഷന് റഗുലര്‍, 2012ന് മുന്‍പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 20ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 7 വരെയും 50 രൂപ പിഴയോടെ 8 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 11 വരെയും സ്വീകരിക്കും.
ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് (പുതിയ സ്കീം - 2015 അഡ്മിഷന് റഗുലര്‍, 2008 മുതല്‍ 2014 വരെ അഡ്മിഷന് സപ്ലിമെന്ററി, 2007 അഡ്മിഷന് മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ ജൂലൈ 29ന് ആരംഭിക്കും.
അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും സ്വീകരിക്കും. വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി അടയ്ക്കണം. മേഴ്സി ചാന്‍സ് പരീക്ഷയ്ക്ക് ആദ്യതവണ അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാം തവണ അപേക്ഷിക്കുന്നവര്‍ 7000 രൂപയും സ്പെഷല്‍ ഫീസായി സി.വി ക്യാംപ് ഫീസിനും പരീക്ഷാ പീസിനും പുറമെ അടയ്ക്കണം.
കോട്ടയം സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവല്‍സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 29നും, നാലും എട്ടും സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 27നും, ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ 28നും, ത്രിവല്‍സര എല്‍.എല്‍.ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ആഗസ്റ്റ് 29നും, മൂന്നാം സെമസ്റ്റര്‍ ജൂലൈ 27നും അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ 28നും ആരംഭിക്കും.
അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 11 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 14 വരെയും സ്വീകരിക്കും. റഗുലര്‍ അപേക്ഷകര്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതം (പരമാവധി 100 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പ്രോജക്ട് ഇവാലുവേഷന്‍ വെവാ വോസി
കാലടി എസ്.എസ് കോളജിലെ നാലാം സെമസ്റ്റര്‍ എം.എസ്സി എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റ് ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിക്കും പിഴകൂടാതെ ജൂലൈ 7 വരെയും 50 രൂപ പിഴയോടെ 8 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും അപേക്ഷിക്കാം. ആദ്യതവണ അപേക്ഷിക്കുന്നവര്‍ 100 രൂപ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷാ ഫലം
2016 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ഡി.എസ് (2008 അഡ്മിഷന് - പുതിയ സ്കീം - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 13 വരെ അപേക്ഷിക്കാം.
മാസ്റ്റര്‍ ഓഫ്
പബ്ലിക് ഹെല്ത്ത്ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു
സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന പ്രൊഫഷണല്‍ പി.ജി കോഴ്സുകളായ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 0481-6061012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."