വില്ലേജ് ഓഫിസുകളില്‍ തലപ്പത്താളില്ല: ജനം നട്ടം തിരിയുന്നു
ഉരുവച്ചാല്‍:മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട കോളാരി, പഴശ്ശി വില്ലേജുകളില്‍ ഓഫിസിര്‍മാരില്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
.മട്ടന്നൂര്‍ ടൗണ്‍ ഉള്‍പ്പെട്ടപഴശ്ശി വില്ലേജില്‍ മാസങ്ങളായി വില്ലേജ് ഓഫിസര്‍ അവധിയില്‍ പ്രവേശിച്ചത് കാരണം പ്രധാന ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കാനാവതെ കെട്ടികിടക്കുകയാണ്.
വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പേരിനു മാത്രമാണ് നടക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് വില്ലേജ് ഓഫിസര്‍ അവധിയിലാണെന്ന മറുപടിയാണ് ലഭിക്കുന്നത്.ഇതിനു പുറമേ മട്ടന്നൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോളാരി വില്ലേജ് ഓഫിസിന്റെയും സ്ഥിതി ഇതു തന്നെയാണ് .നിലവിലുള്ള വില്ലേജ് ഓഫീസര്‍ സ്ഥലം മാറി പോയിട്ടു മാസം കഴിഞ്ഞുവെങ്കിലും പകരക്കാരെ നിയമിക്കാന്‍ ഇതും വരെ റവന്യു വകുപ്പു തയാറായില്ല.
തില്ലങ്കേരി സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറാണ് പഴശ്ശി വില്ലേജ് ഓഫിസിന്റെ ചുമതല വെള്ളാര്‍ വള്ളി വില്ലോ ജോഫിസര്‍ക്കാണ് കോളാരി വില്ലേജിന്റെ ചുമതല നല്‍കിയത്.
എന്നാല്‍ രണ്ട് വലിയ വില്ലേജ് ഓഫിസുകളുടെ ചുമതലയുള്ളത് കാരണം പല അപേക്ഷകളും തീര്‍പ്പ് കല്‍പ്പിക്കാന്‍ മാസങ്ങള്‍ വേണ്ടിവരികയാണ്.വിവിധ കാര്യങ്ങള്‍ക്കുള്ള തണ്ടപ്പേര്‍ ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഓണ്‍ലൈനായി നല്‍ക്കേണ്ട അപേക്ഷകള്‍ എന്നിവ രണ്ടു വില്ലേജോഫിസിലും കെട്ടിക്കിടക്കുകയാണ്.
പകരം വരുന്ന വില്ലേജ് ഓഫിസര്‍മാര്‍ക്ക് പല കാര്യങ്ങളിലും നടപടി സ്വീകരിക്കാന്‍ അധികാരവുമില്ല. ഉപരി പഠനത്തിന് പോകേണ്ട വിദ്യാര്‍ഥികള്‍ പല ആവശ്യങ്ങള്‍ക്കായി അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയിട്ട് ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."