ഫണ്ടില്ല; ആനമതില്‍ നിര്‍മാണം അനിശ്ചിതത്വത്തില്‍
കേളകം: ഫണ്ട് ലഭിക്കാത്തതിനാല്‍ കരിയങ്കാപ്പ് പന്നിയാംമല ആനമതില്‍ പദ്ധതിയുടെ രണ്ടാംഘട്ടം നിര്‍മാണം അനിശ്ചിതത്വത്തില്‍. കേളകം പഞ്ചായത്തിലെ രാമച്ചി മുതല്‍ കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്നിയാംമല റോഡുവരെ മൂന്നു കിലോമീറ്ററിലെ നിര്‍മാണമാണ് മുടങ്ങിയത്.
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ മൂന്നു കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം തീരുമാനിച്ചത്. എന്നാല്‍ തുക അനുവദിക്കുന്നതിലെ കാല താമസം പദ്ധതിക്ക് തിരിച്ചടിയായി. ഒന്നാം ഘട്ടത്തില്‍ 13.6 കോടി ചെലവഴിച്ച് വളയഞ്ചാല്‍ മുതല്‍ കരിയങ്കാപ്പു വരെ ഒന്‍പതര കിലോമീറ്റര്‍ മതില് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി തുകയായ 1.45 കോടി രൂപ ചെലവഴിച്ച് രണ്ടാം ഘട്ടമായി കരിയങ്കാപ്പ് മുതല്‍ രാമച്ചി വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ ആനമതില്‍ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
ഇതിന്റെ തുടര്‍ പ്രവൃത്തിയാണ് ഇപ്പോള്‍ അനിശ്ചിത്വത്തിലായത്. രാമച്ചി ആനമതില്‍ പൂര്‍ത്തീകരണത്തിനാവശ്യമായ മൂന്നു കോടി രൂപ അനുവദിക്കാത്തതിനാല്‍ കരാറുകാര്‍ അവരുടെ ജോലിക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കാട്ടാന ഭീഷണി രൂക്ഷമായ രാമച്ചി പ്രദേശങ്ങളിലാണ് ആനമതില്‍ നിര്‍മാണം അനിശ്ചിതത്വത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."