എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍
ചങ്ങരംകുളം : മലപ്പുറം എടപ്പാളിൽ തിയറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ തിയറ്റർ ഉടമ അറസ്റ്റിൽ. എടപ്പാൾ ഗോവിന്ദ തിയറ്റർ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിലാണ് അറസ്റ്റ്.
ഏപ്രിൽ 18നാണ് എടപ്പാളിലെ തിയറ്ററിനുള്ളിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയറ്റിലെത്തിയത്. പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയായിരുന്നു. അടുത്ത സീറ്റിലിരുന്ന് പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
രണ്ടരമണിക്കൂറോളം ഉപദ്രവം തുടർന്നിട്ടും സ്ത്രീ തടഞ്ഞില്ല. 25ന് തിയറ്റർ ഉടമകൾ, ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തുവെന്നാണ് വിവരം. തുടർന്ന് ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ അറസ്റ്റുണ്ടാകുകയായിരുന്നു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടിയാണ് അറസ്റ്റിലായത്. കേസന്വേഷണത്തിൽ സഹകരിച്ചില്ലെന്ന സസ്‌പെൻഷനിൽ ഇരിക്കുന്ന എസ്.ഐ കെ.ജി ബേബി പരാതിപ്പെട്ടിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർക്കെതിരെയും കേസെടുക്കാൻ സാധ്യത ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."