യമനില്‍ സഖ്യസേനക്ക് നിര്‍ണ്ണായക മുന്നേറ്റം; ആക്രമണത്തില്‍ എഴുപത് ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ ശക്തമായ ആക്രമണം നടത്തുന്ന അറബ് സഖ്യസേനക്കും യമന്‍ സൈന്യത്തിനും നിര്‍ണ്ണായക മുന്നേറ്റം. അതിപ്രധാനമായ ഹുദൈദ തുറമുഖം ലക്ഷ്യമാക്കി മുന്നേറുന്ന സൈന്യത്തിന്റെ നീക്കം അന്തിമ ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹുദൈദ തീരത്തിന്റെ ഏതാനും വാര അടുത്ത് വരെയെത്തിയ സൈന്യത്തിന്റെ നീക്കത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയായതെ ഹൂതി നേതാക്കള്‍ ഇറാനിലേക്ക് പലായനം ചെയ്തതായാണ് വിവരം. അതേസമയം, ഹുദൈദയില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞു മാറാനും എന്നാല്‍ യു എന്‍ മേല്‍നോട്ടത്തില്‍ ഹുദൈദ ഏറ്റെടുക്കാന്‍ കഴിയുമെന്നും യമന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫ്റ്റി ആവശ്യപ്പെട്ടു.
ഇദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൂതി നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചതായി സന്‍ആയില്‍ നിന്നുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ ജൗഫ് ഗവര്‍ണറേറ്റിലെ ബര്‍ത് അല്‍ അനാന്‍, പര്‍വത നിരകളായ അല്‍കാബ്, അല്‍ അസ്ഖാത്, നുആദ്, അല്‍മുതാബിഖ് എന്നിവയും പിടിച്ചെടുത്തതായി യമന്‍ സൈനിക വക്താവ് കേണല്‍ അബ്ദുല്ല അല്‍ മത് വാന്‍ അവകാശപ്പെട്ടു.
അതേസമയം, ഹുദൈദ തുറമുഖം അവശേഷിക്കുന്ന ഹൂതികള്‍ ഹുദൈദ തുറമുഖം ഉപയോഗിസിഹ്ഹച്ചു ഇപ്പോഴും ഇറാന്‍ ആയുധങ്ങള്‍ ഇറക്കുമതി നടത്തുകയാണെന്നും രക്ഷാ പ്രവര്‍ത്തന ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും തടയുകയാണെന്നും ഇതിനെതിരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും യമന്‍ പാര്‍ലമെന്റ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.
അതേസമയം യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ സഹായിക്കുന്ന സഖ്യ സേന ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തി. എഴുപതോളം ഹൂതികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു എ ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 21 ഹൂതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. മുദ്മിന്‍, ഹൈസ് തുടങ്ങിയ പ്രദേശങ്ങളിലുംപടിഞ്ഞാറന്‍ കടല്‍ തീര ദേശത്തും അതിശക്തമായ ആക്രമണമാണ് സഖ്യ സേന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."