ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി സാന്ത്വനം റീഹാബ് സെന്റര്‍
പുത്തനത്താണി: കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ' തണലി ' നു കീഴില്‍ ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി സാന്ത്വനം റീഹാബ് സെന്റര്‍ വര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നു.
ചികിത്സയോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച തൊറാപിസ്റ്റുകളുടെ സഹായത്തോടെ അവരെ പൊതു ജീവിതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുക, വിദ്യാഭ്യാസം- തൊഴില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കടുങ്ങാത്ത്കുണ്ടണ്ട് അന്‍സാര്‍ കോംപ്ലക്‌സിലാണ് സാന്ത്വനം റീഹാബ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നാളെ രാവിലെ ഒന്‍പതിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാനം ചെയ്യുമെന്ന് സംഘാടകരായ എ.പി അബ്ദുസമദ്, കെ.പി മുഹമ്മദ് അബ്ദുറഹിമാന്‍, കോട്ടയില്‍ അബ്ദു ലത്തീഫ്, ടി. സിറാജുദ്ദീന്‍, പി.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."