എ.പി അസ്‌ലം അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇന്ന് മുതല്‍
പുത്തനത്താണി: മൂന്നാമത് എ.പി അസ്‌ലം അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് പുത്തനത്താണി (കല്ലിങ്ങല്‍) അസ്‌ലം ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും.
മത്സരങ്ങളില്‍ നിന്നു ലഭിക്കുന്ന ലാഭനവിഹിതം പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്ത് നിന്നുമായി 24 പ്രമുഖ ടീമുകള്‍ മത്സര രംഗത്ത് മാറ്റുരക്കും. ഉദ്ഘാടന ദിവസമായ ഇന്നും നാളെയുമായി കഴിഞ്ഞ സീസണില്‍ മഴ മൂലം മാറ്റി വെച്ച സെമിയും ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്.
പുതിയ മത്സരങ്ങള്‍ മൂന്നിന് ആരംഭിക്കും. ഉദ്ഘാടന ദിവസം കല്‍പകഞ്ചേരിയിലെയും പരിസരത്തേയും 15 നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള തുക വിതരണം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ എം.എസ്.പി ഡെ.കമാന്‍ഡന്റ് കുരികേശ് മാത്യു, മുന്‍ ഇന്റര്‍ നാഷണല്‍ ഫുട്ബാള്‍ താരവും പൊലിസ് അക്കാദമി അസി.ഡയറക്ടര്‍ കമാന്‍ഡറുമായ യു.ഷറഫലി, സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍, ഐ.എം വിജയന്‍, ഡോ. സിന്‍വര്‍അമമീന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍, എ.പി ആസാദ്, കോട്ടയില്‍ ലത്തീഫ്, ജാസിര്‍, ടി. അബ്ദുറസാഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."