HOME
DETAILS
MAL
പുതിയ കാറുകള്‍ വേണ്ട, ഓഫിസ് നവീകരണവും പാടില്ല; ചെലവു ചുരുക്കി കുമാരസ്വാമി
backup
June 04 2018 | 15:06 PM
ബംഗളൂരു: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ചെലവു ചുരുക്കലിനു നിര്‍ദ്ദേശം നല്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
പുതിയ കാറുകള്‍ വാങ്ങരുതെന്നും ഓഫിസ് മോടിപിടിക്കാന്‍ പണം ചെലവാക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി.
അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈവര്‍ഷം യാതൊരു ഓഫിസ് നവീകരണ പ്രവര്‍ത്തനങ്ങളും ഒരു വകുപ്പും നടത്താന്‍ പാടില്ല. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ എല്ലാ നടപടികളും എടുക്കും- അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്കുവേണ്ടിയാണ് തന്റെ സര്‍ക്കാര്‍ എന്ന് അധികാരമേറ്റയുടന്‍ കുമാരസ്വാമി പറഞ്ഞിരുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളും. ഈ സര്‍ക്കാര്‍ ഉറക്കത്തിലല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."