കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു
കാസര്‍കോട് :മംഗളുരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നു വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. മംഗളുരുവിലെ 8 മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്തരമൊരു വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ മംഗളുരുവിലെ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുത്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദേശമായിരുന്നു ആ ഉത്തരവിലുണ്ടായിരുന്നത്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയതോടുകൂടി തന്നെ വലിയ വിവാദമുയര്‍ന്നിരുന്നു.
നിരവധി മലയാളികള്‍ ഇതിനകം തന്നെ മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സകളിലാണ്. ഈ ഉത്തരവിനെ തുടര്‍ന്ന് ഈ രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."