ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തമ്മില്‍ അടിപിടി സൂപ്രണ്ടിന് സ്ഥലംമാറ്റം
നിലമ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ ആശുപത്രിയില്‍ അടിപിടി ഉണ്ടായതിനെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സൂപ്രണ്ടായിരുന്ന ഡോ. സീമാമുവിനെ മണ്ണാര്‍ക്കാട് ഗവ. ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.
ആരോഗ്യവകുപ്പിന്റെ ഉത്തരവ് ഇന്നലെ ജില്ലാ ആശുപത്രിയില്‍ ലഭിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചാര്‍ജെടുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഡോ. സീമാമുവിന് മണ്ണാര്‍ക്കാട്ടേക്ക് സ്ഥലംമാറ്റം കിട്ടിയത്.
റിപ്പബ്ലിക്ദിന ചടങ്ങുകളുമായി ബന്ധപ്പെട്ട് പരിപാടികള്‍ നടക്കുന്നതിനിടെ ഡോ. സീമാമുവും നേത്ര രോഗ വിദഗ്ധന്‍ ഡോ. ജലാലും തമ്മില്‍ അടിപിടി ഉണ്ടാകുകയും സൂപ്രണ്ടിന് തലക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അടുത്ത ദിവസം തന്നെ അവധിയില്‍ പ്രവേശിച്ച ഡോ. സീമാമു ഇന്ന് രാവിലെ ചാര്‍ജെടുക്കാനിരിക്കെയാണ് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചത്.
ചാര്‍ജെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സീമാമു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തുമെന്നറിഞ്ഞ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സീമാമുവിന് വീണ്ടും ചാര്‍ജ് നല്‍കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമായത്.
പി.വി അന്‍വര്‍ എം.എല്‍.എ ആദ്യമായി പങ്കെടുത്ത എച്ച്.എം.സി യോഗത്തില്‍ തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തിയെന്ന് കാണിച്ച് സീമാമു എം.എല്‍.എക്കെതിരെ നല്‍കിയ പരാതിയാണ് ഇദ്ദേഹത്തെ ഇടതുപക്ഷത്തിന് അനഭിമതനാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എച്ച്.എം.സി ചെയര്‍മാനുമായ എ പി ഉണ്ണികൃഷ്ണന്‍ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും സൂപ്രണ്ട് എന്ന നിലയില്‍ സീമാമു വിലങ്ങുതടിയാകുന്നതാണ് യു.ഡി.എഫും ഇദ്ദേഹത്തിനെതിരാകാന്‍ കാരണം. സീമാമു അവധിയില്‍ പോയതോടെ ശിശുരോഗ വിദഗ്ധനായ ഡോ. സി ഹമീദിനാണ് സൂപ്രണ്ടിന്റെ ചാര്‍ജ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."