മഞ്ഞണിഞ്ഞ ഹിമാലയം മുന്നില്‍, കണ്ണുകളെ വിശ്വസിക്കാനാകാതെ ജലന്ധര്‍ നിവാസികള്‍; ലോക്ഡൗണിന് നന്ദി!
രാവിലെ ജലന്ധര്‍ നിവാസികള്‍ കണ്‍തുറന്നത് അമ്പരപ്പിക്കുന്ന കാഴ്ച്ചയിലേക്കായിരുന്നു. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. മുന്നിലുള്ളത് മഞ്ഞണിഞ്ഞ് നീണ്ടുകിടക്കുന്ന ഹിമാലയ നിരകള്‍. അവര്‍ അങ്ങനെയൊരു കാഴ്ച്ച കാണുന്നത് ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു.
നഗരത്തില്‍ നിന്ന് 213 കിലോമീറ്റര്‍ അകലെയുള്ള ധലധര്‍ പര്‍വതനിരകളാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജലന്ധര്‍ നിവാസികളുടെ കണ്‍മുന്നില്‍ തെളിഞ്ഞത്. അവര്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറി നിന്ന് ഫോട്ടോകളും വീഡിയോകളും പകര്‍ത്തി.
അവര്‍ ലോക്ഡൗണിന് നന്ദിപറയുകയാണ്. തങ്ങള്‍ക്ക് ഈ കാഴ്ച്ച കാണാന്‍ അവസരം ഒരുക്കിയതിന്. കൊവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ അന്തരീക്ഷം ശുദ്ധമാക്കിയതോടെയാണ് ഏറെ ദൂരയുള്ള മലനിരകള്‍ ഇവിടെ ദൃശ്യമായത്. ഫാക്ടറികള്‍ അടച്ചിടുകയും റോഡുകളില്‍ നിന്നും വാഹനഗതാഗതം പൂര്‍ണമായും ഒഴിയുകയും ചെയ്തതോടെ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളലിന് കാര്യമായ കുറവുണ്ടായി. ഇതോടെ അന്തരീക്ഷം കൂടുതല്‍ തെളിമയുള്ളതായി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 11 ദീവസം കഴിഞ്ഞപ്പോഴാണ് ജലന്ദര്‍ നിവാസികളെ അത്ഭുതപ്പെടുത്തി നഗരത്തിന്റെ വടക്ക് ഭാഗത്തായി ഹിമവാനെ മഞ്ഞിന്റെ മേലാട അണിഞ്ഞു നില്‍ക്കുന്നതായി കാണാന്‍ സാധിച്ചത്. പതുക്കെ നേരം വെളുത്തതോടെ കൂടുതല്‍ തെളിമയോടെ ഹിമാലയം കാണാന്‍ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."