ഈരാറ്റുപേട്ട നഗരസഭാ ഭരണം യു.ഡി.എഫിന്
ഈരാറ്റുപേട്ട: അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് എല്‍.ഡി.എഫിന് നഷ്ടമായ ഈരാറ്റുപേട്ട നഗരസഭാ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫും ജനപക്ഷവും പിന്തുണച്ച സ്വതന്ത്രാംഗം വി.കെ കബീറിനെ ചെയര്‍മാനായി തെരഞ്ഞടുത്തു.
വി.കെ കബീറിന്റെ പേര് മുസ്ലിംലീഗിലെ വി.എം സിറാജ് നിര്‍ദേശിക്കുകയും കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി പിന്തുണയ്ക്കുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ ലൈലാ പരീതാണ് മത്സരിച്ചത്. വി.കെ കബീറിന് 15 വോട്ട് ലഭിച്ചു. എട്ട് വോട്ടാണ് എല്‍.ഡി.എഫിലെ ലൈലാ പരീതിന് ലഭിച്ചത്.
സി.പി.എമ്മിലെ സുല്‍ഫത്ത് നൗഫല്‍ ഖാന്റെ വോട്ട് അസാധുവായി.
ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന ഉപാധ്യക്ഷ തെരഞ്ഞടുപ്പില്‍ ജനപക്ഷാംഗം ബല്‍ക്കീസ് നവാസ് തെരഞ്ഞെടുക്കപ്പെട്ടു. ബല്‍ക്കീസ് നവാസിന് 15 വോട്ടും എല്‍.ഡി.എഫിലെ സി.പി.ഐ അംഗം റജിന നൗഫലിന് ഏഴ് വോട്ടും ലഭിച്ചു.
എല്‍.ഡി.എഫ് അംഗങ്ങളായ ടി.എം റഷീദും ഷറീന അബ്ദുല്‍ റഹീമും താമസിച്ചാണ് വോട്ടെടുപ്പിനെത്തിയത്. ഇവരെ വരണാധികാരി വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കില്ലെന്ന് അറിയിച്ചതോടുകൂടി റഷീദിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. പൊലിസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."