വേനലവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് 'മാങ്ങ, തേങ്ങ, ചക്ക' ക്യാംപുകള്‍
കല്‍പ്പറ്റ: ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വമിഷന്‍ ത്രിദിന മാങ്ങ, തേങ്ങ, ചക്ക ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. നാണ്യവിളകളുടെ കടന്നുകയറ്റം മൂലം അന്യംനിന്നു കൊണ്ടിരിക്കുന്ന പോഷക സമൃദ്ധമായ ഫലങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനാണ് ക്യാംപിന് മാങ്ങ, തേങ്ങ, ചക്ക എന്ന് നാമകരണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷ കഴിഞ്ഞ കുട്ടികള്‍ക്കു വേണ്ടിയാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. യു.പി സ്‌കൂള്‍ കുട്ടികളേയും പ്രത്യേക ബാച്ചായി ഉള്‍പ്പെടുത്തും.
വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ക്യാംപ് മൊഡ്യൂള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ശുചിത്വം, മാലിന്യ സംസ്‌കരണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ ക്യാംപില്‍ നടക്കും. ക്യാംപ് ദിവസങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഏതെങ്കിലുമൊരു കമ്പോസ്റ്റ് യൂനിറ്റില്‍ നിക്ഷേപിക്കും. ജൈവകൃഷിയെകുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് സമീപ പ്രദേശത്തുള്ള കൃഷി ഫാമുകള്‍ സന്ദര്‍ശിക്കുന്നതിനും ജൈവവളം, ജൈവകീടനാശിനി എന്നിവയെ കുറിച്ച് നേരിട്ട് മനസിലാക്കുന്നതിനും ക്യാംപിലൂടെ ലക്ഷ്യമിടുന്നു. ഏപ്രില്‍ 15 മുതല്‍ നടക്കുന്ന വേനലവധി ക്യാംപില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഏപ്രില്‍ 10നകം ശുതിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ക്ക് നേരിട്ടോ െേരംമ്യമിമറ.്യമവീീ.രീ.ശി മെയിലിലോ നല്‍കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."