സ്നേഹവീട്ടില്‍ കഴിയുന്നവരുടെ ഇഫ്താര്‍ സംഗമം
ഹരിപ്പാട്: സ്നേഹവീട്ടില്‍ കഴിയുന്ന 30 ഓളം പേര്‍ക്കൊപ്പം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. എം.എ. യൂസഫലിയുടെ സാമ്പത്തിക സഹായത്തോടെ ആണ് ഇഫ്ത്താര്‍ സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെയെത്തി ആശംസ നേര്‍ന്നു.
സംഗമത്തില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് അധ്യക്ഷനായി. ഓയില്‍പാം ഇന്‍ഡസ്ട്രീസ് മുന്‍ ചെയര്മാന് ഷെയ്ഖ്.പി.ഹാരിസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മസ്താന് പള്ളി ചീഫ് ഇമാം ജഅ്ഫര്‍ സാദിഖ് സിദ്ധീഖി, സ്വാമി ജയപ്രിയന് ജ്ഞാന തപസ്വി, പാസ്റ്റര്‍ ഷൈബി, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് വി.ബി.രത്നകുമാരി, ആയാപറമ്പ് രാമചന്ദ്രന്, അബ്ദുല്‍ റസാഖ്,ശ്രീകുമാര്‍ അഡ്വ.കെ.റഷീദ്,രവീന്ദ്രന് പിള്ള എന്നിവര്‍ സംസാരിച്ചു. സ്നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ സ്വാഗതവും, ചെയര്മാന് വി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പൊട്ടല്‍ പുത്തൂര്‍ സ്വദേശി മസൂദ് ഭായ് ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."