സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന്
കൊടുവള്ളി: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം അപലപനീയമാണെന്നും ഇതില്‍ ആരും വഞ്ചിതരാവരുതെന്നും കാരാട്ട് റസാഖ് എം.എല്‍.എ പ്രസ്താവനയില്‍ അറിയിച്ചു.
മാര്‍ച്ച് 31 വരെ അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ നല്‍കി വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും ചെലവഴിക്കുന്നത് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ്. ഇതിനാവശ്യമായ തുക വൈദ്യുതി ബോര്‍ഡില്‍ അടച്ചു കഴിഞ്ഞിട്ടു@ണ്ട്. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ വയറിങ് പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് ഇതിന് 5000 രൂപ വീതം നല്‍കുവാന്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട@്. പദ്ധതിയുടെ ഈ ഫലം ലഭിക്കാത്തവര്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും എന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ദുരുദ്ദേശ പരമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും എം.എല്‍.എ.അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."