ശാപമോക്ഷമില്ലാതെ മുളം തോട്
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരിലെ വരട്ടാറിന്റെ പ്രധാന കൈ തോടായ മുളം തോട്ടിലെ (പഴയ വരട്ടാര്‍ ) ശാപമോക്ഷത്തിനായി കേഴുന്നു. ഇതിനായി പല പദ്ധതികളും നടപ്പാക്കിയെങ്കിലും തോടിന് മാറ്റമൊന്നുമുണ്ടായിട്ടില്ല.
രണ്ട് പതിറ്റാണ്ടായി തുടരുന്ന കയ്യേറ്റം ഒഴിപ്പിച്ച് മാലിന്യ മുക്തമാക്കി വരട്ടാറ്റിലേക്ക് വീണ്ടും ഒഴുക്കുന്ന ദൗത്യവുമായി കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ,ഗ്രാമ പഞ്ചായത്തും സംയുക്തമായി 2017 ജൂലൈ മാസത്തിലാണ് രംഗത്തെത്തിയത് .ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ഏലിക്കുട്ടി കുര്യാക്കോസ് അദ്ധ്യക്ഷയായി വരട്ടാര്‍ നാട്ടുകൂട്ടം തിരുവന്‍വണ്ടൂരില്‍ കുടുകയുണ്ടായി മുന്‍ എം.എല്‍.എ അഡ്വ.കെ.കെ രാമചന്ദ്രന്‍ നായര്‍ നാട്ടുകൂട്ടം ഉദ്ഘാടനം നടത്തി. നൂറില്‍പരം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങളായി തോടിന് കുറുകെയുള്ള സ്വകാര്യ കയ്യേറ്റങ്ങള്‍ കാരണം വെള്ളക്കെട്ട് ഉണ്ടാവുകയും അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കാരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നിലനിന്നിരുന്നു. തോട്ടിലുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കാന്‍ നാട്ടുകൂട്ടം തീരുമാനിച്ചു . അതില്‍ പഞ്ചായത്ത് രജിസ്റ്ററില്‍ ഉള്‍പെട്ട തിരുവന്‍വണ്ടൂരിനെയും നന്നാട്ടിലെ തൈപ്പറമ്പില്‍പ്പടിയേയും ബന്ധിപ്പിക്കുന്ന റോഡ് പൊളിച്ച് പാലം പണിയാനും യോഗം തീരുമാനിച്ചു. വരട്ടാറിനെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വരട്ടാറിലേയും അനുബന്ധ തോടുകളുടേയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും ഇതോടൊപ്പം വരട്ടാറിലേക്ക് എത്തിച്ചേരുന്ന ചെറുതോടുകളുടെ നീരൊഴുക്ക് സുഗമമാക്കാനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അന്നത്തെ എംഎല്‍ എ കെ.കെ രാമചന്ദ്രന്‍ നായര്‍ നേരത്തെ നടന്ന അവലോകന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. നാടുമുഴുവന്‍ വിവിധ വൈറസ് രോഗങ്ങളാലും ,ജലജന്യരോഗങ്ങളാലും ഭീഷണി ഉയരുമ്പോള്‍ തിരുവന്‍വണ്ടൂര്‍ നിവാസികളെ സംബന്ധിച്ച് മുളം തോടിന്റെ വികസനവും മാലിന്യപ്രശ്‌നങ്ങളും തീരാശാപമായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."