ഹരിതകേരളം ജില്ലാ പരിസ്ഥിതി ദിനാഘോഷം ഇന്ന്
ആലപ്പുഴ: ഹരിത കേരളം മിഷന്‍, സോഷ്യല്‍ ഫോറസ്ട്രി, ജില്ലാ ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലോക പരിസ്ഥിതി ദിനാഘോഷം ഇന്ന് നടക്കും. രാവിലെ പത്തുമണിക്ക് ബീച്ചില്‍നിന്ന് എന്‍.സി.സി കുട്ടികളുടെ സൈക്കിള്‍ റാലി ആരംഭിക്കും. റാലി ജില്ലാ പഞ്ചായത്തില്‍ എത്തിച്ചേര്‍ന്ന് 10.30 ഓടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല ഉദ്ഘാടനം നടക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുമ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ. എസ്.ലതി ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ബിന്‍സ് സി.തോമസ് പോസ്റ്റര്‍ പ്രകാശനം ചെയ്യും. ഫോറസ്റ്റ് അഡീഷണല്‍ കണ്‍സര്‍വേറ്റര്‍ സുമി ജോസഫ് വൃക്ഷത്തൈ വിതരണം ചെയ്യും.
ദേശീയ ഹരിതസേന ജില്ലാ കമ്മിറ്റി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലാതലത്തില്‍ ഇന്ന് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്തിന്റെ കായല്‍ പ്രദേശത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തുന്നു. ആലപ്പുഴ ജില്ലയിലെ രൂക്ഷമായ ജല മലിനീകരണ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സേവ് വാട്ടര്‍ സേവ് ലൈഫ് എന്ന ആശയവും സംയോജിപ്പിച്ചാണ് പരിപാടി നടത്തുക. പഞ്ചായത്ത് പ്രദേശത്തെ കായലില്‍ നിന്ന് പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് പ്രദേശത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രചരണ പരിപാടികളും നടത്തും. ഇതിന്റെ ഭാഗമായി തണ്ണീര്‍മുക്കം ചെങ്ങണ്ടയില്‍ നിന്ന് തണ്ണീര്‍മുക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ് ജ്യോതിസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വള്ളങ്ങള്‍ 15 കിലോ മീറ്ററോളം സഞ്ചരിച്ച് കായലിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. തണ്ണീര്‍മുക്കം പഞ്ചായത്ത് മാര്‍ക്കറ്റ് റോഡില്‍ നടക്കുന്ന സമാപനസമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് മെമ്പര്‍ മനു. സി.പുളിക്കന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."